കാസര്‍കോഡ്: ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍. കുണ്ടംകുഴി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു (56)വിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജപുരം കൊട്ടോടി പുഴക്കരയിലായിരുന്നു താമസം. നേരത്തെ ബന്തടുക്ക ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു.

രണ്ടു മാസത്തോളം തലവേദനയെ തുടര്‍ന്നു അവധിയിലായിരുന്നു. അസുഖത്തേ തുടര്‍ന്ന് മാനസിക വിഷമം കാരണമാണ് ജീവനൊടുക്കിയത് എന്നാണു സംശയം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.