ദില്ലി:ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡര്‍. ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ വര്‍ഷം വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ ചോര്‍ത്തിയെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ യുഐഡിഎഐ തള്ളുകയും ഇതിന് പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദത്തെ തളളിയിരിക്കുകയാണ് സ്നോഡന്‍.

അ‍ജ്ഞാത കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ സാധിച്ചുവെന്ന ട്രിബ്യൂണിന്‍റെ റിപ്പോട്ടിന് പിന്നാലെയാണ് സ്നോഡന്‍റെ പുതിയ വെളിപ്പെടുത്തല്‍. 500 രൂപക്കാണ് ആധാര്‍ വിവരങ്ങള്‍ വാങ്ങിയെന്നായിരുന്നു ട്രിബ്യൂണിന്‍റെ വെളിപ്പെടുത്തല്‍. 

It is the natural tendency of government to desire perfect records of private lives. History shows that no matter the laws, the result is abuse. https://t.co/7HSQSZ4T3f

Scroll to load tweet…