ശബരിമല നടപന്തലിലെ നിയന്ത്രണങ്ങൾ സുരക്ഷയുടെ ഭാഗമെന്ന് ദേവസ്വം കമ്മീഷണർ. നടപ്പന്തലിലെ നിയന്ത്രണങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍
കൊച്ചി: ശബരിമല നടപന്തലിലെ നിയന്ത്രണങ്ങൾ സുരക്ഷയുടെ ഭാഗമെന്ന് ദേവസ്വം കമ്മീഷണർ. നടപ്പന്തലിലെ നിയന്ത്രണങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ പോലീസ് കൊണ്ടുവന്നതെന്നും അദ്ദേഹം വിശദമാക്കി.
വലിയ നടപന്തലിൽ വിശ്രമത്തിന് അവസരം നട അടയ്ക്കും വരെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ, സ്ത്രീകൾ, ശാരീരിക പരിമിതികൾ ഉള്ളവർ എന്നിവർക്ക് സൗകര്യം ഒരുക്കും . ഇതിനുള്ള നിർദ്ദേശം ദേവസ്വംബോർഡ് പോലീസിന് നൽകിയെന്നും ദേവസ്വം കമ്മീഷണറുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
