മാളികപ്പുറം ക്ഷേത്രത്തിലെ ഏഴുന്നള്ളത്ത് പരമ്പാരാഗത ആചാരപ്രകാരം നടത്തും. തിരുവാഭരണത്തിനോടൊപ്പം കൊണ്ടവരുന്ന തിടമ്പും കൊടിക്കുറയും ആയിരിക്കും ആചാര പ്രകാരം ഏഴുനള്ളിക്കുക. ഇതില്‍മാറ്റം വരുത്തില്ലന്നും തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ആനയെ ഏഴുനള്ളിക്കുന്ന കാര്യത്തില്‍ കോടതി നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. സന്നിധാനത്തെ ഏതെങ്കിലും ഒരുചടങ്ങിന് മാത്രമെ ആനയെ ഏഴിനള്ളിക്കാന്‍ പാടുള്ളു എന്നാണ് കോടതി നിര്‍ദ്ദേശം..അതുകൊണ്ടാണ് ഉത്സവത്തിന് മാത്രമായി ആനയെ ഏഴുനള്ളിക്കാന്‍ തീരുമാനിച്ചത്.ഇതിന് മാറ്റം വരുത്താന്‍ കോടതിയെ സമിപിക്കാന്‍ പന്തളം കൊട്ടാരനിര്‍വ്വാഹക സമിതിയുമായി ചര്‍ച്ചനടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മകരവിളക്ക് ദിവസം പൊതു്വധി പ്രഖ്യപിക്കുന്നതിന് വേണ്ടി സര്‍ക്കിരിന് കത്ത് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.