ആര്‍ക്കു വേണമെങ്കിലും ശബരിമലയ്ക്ക വരാം. നാമജപയാത്ര എന്ന പേര് പറഞ്ഞ് ഇവര്‍ ഇങ്ങനെ അക്രമം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിശ്വാസികള്‍. കല്ലമ്പലത്തുംനിന്നും ആറ്റിങ്ങലില്‍ നിന്നും തുലാമാസം പൂജകള്‍ക്കായി ശബരിമലയിലെത്തിയ വിശ്വാസികളുടേതാണ് പ്രതികരണം. 

ശബരിമല: ആര്‍ക്കു വേണമെങ്കിലും ശബരിമലയ്ക്ക വരാം. നാമജപയാത്ര എന്ന പേര് പറഞ്ഞ് ഇവര്‍ ഇങ്ങനെ അക്രമം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിശ്വാസികള്‍. കല്ലമ്പലത്തുംനിന്നും ആറ്റിങ്ങലില്‍ നിന്നും തുലാമാസം പൂജകള്‍ക്കായി ശബരിമലയിലെത്തിയ വിശ്വാസികളുടേതാണ് പ്രതികരണം. ഇന്ന് നടന്നത് വളരെ മോശം സംഭവമായി പോയി. വാഹനങ്ങള്‍ കടത്തിവിടാതെയായിരുന്നു പ്രക്ഷോഭം നടന്നത്. കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് നടന്നു. നിലയ്ക്കലില്‍സംഭവങ്ങള്‍ ഇത്ര അക്രമാസക്തമാകുന്നത് സാധാരണക്കാരെ കഷ്ടപ്പെടുത്തുന്നതാണെന്നും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.