ശബരിമലയിലെ നിർമ്മാണ പ്രവർത്തനം നവംബർ 14നകം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി: ശബരിമലയിലെ നിർമ്മാണ പ്രവർത്തനം നവംബർ 14നകം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ. സന്നിധാനത്ത് 31 നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. മരക്കൂട്ടത്ത് നവംബർ 15നകം താത്കാലിക പോലീസ് ഷെഡ് നിർമിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. 

അതേസമയം, ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് പതിനാല് പ്രതികൾ കൂടി ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. നാമജപത്തിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. കള്ളക്കേസിൽ കുടുക്കി കേസെടുക്കുകയാണ് ചെയ്തതെന്ന് പ്രതികൾ ഹർജിയിൽ വ്യക്തമാക്കുന്നു.