പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, എസ്.എ.പി ക്യാംപിലെലെ സംഘടനാ ഭാരവാഹികൾ എന്നിവരെയാണ് യോഗത്തിനായി ഡിജിപി വിളിച്ചത്. പൊലീസ് ആസ്ഥാനത്ത് വച്ച് 10.30-നാണ് യോഗം.
തിരുവനന്തപുരം: ദാസ്യപ്പണിക്കെതിരെ പൊലീസ് സേനയിലും പൊതുസമൂഹത്തിലും ശക്തമായ വികാരം രൂപപ്പെട്ട സാഹചര്യത്തിൽ വിഷയത്തിന് പരിഹാരം കാണാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടിയന്തരയോഗം വിളിച്ചു.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, എസ്.എ.പി ക്യാംപിലെലെ സംഘടനാ ഭാരവാഹികൾ എന്നിവരെയാണ് യോഗത്തിനായി ഡിജിപി വിളിച്ചത്. പൊലീസ് ആസ്ഥാനത്ത് വച്ച് 10.30-നാണ് യോഗം.
മർദ്ദനമേറ്റ പോലീസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ മുഖ്യമന്ത്രി തന്നെ അതൃപ്തി അറിയിച്ചിരുന്നു. കരാട്ടെ അഭ്യാസിയായ എഡിജിപിയുടെ മകളുടെ മർദ്ദനത്തിൽ പോലീസ് ഡ്രൈവറുടെ കഴുത്തിലെ കശേരുകൾ ചതഞ്ഞു പോയെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
ഇത്ര സാരമായ പരിക്കേറ്റ പോലീസ് ഡ്രൈവറെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച എഡിജിപിയുടെ നടപടിയിലും പോലീസ് സേനയ്ക്കുള്ളിൽ അമർഷം ഉയരുന്നുണ്ട്. അതിനിടെ തങ്ങളുടെ വീടുകളിലും ക്യാംപ് ഓഫീസുകളിലും ജോലി ചെയ്യുന്ന പോലീസുകാരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞയച്ചു തുടങ്ങിയിട്ടുണ്ട്.