തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ പാടില്ലെന്നു ഡിജിപിയുടെ നിര്‍ദേശം. ഉത്തരവു ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്കും റേഞ്ച് ഐജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

കൊല്ലത്ത് ട്രാഫിക് പരിശോധനയുടെ പേരില്‍ യാത്രക്കാരനെ വയര്‍ലെസ് സെറ്റ് കൊണ്ട് ഇടിച്ച പോലീസുകാരന്റെ നടപടിയില്‍ ഡിജിപി ഖേദം പ്രകടിപ്പിച്ചു.

ഉദ്യോഗസ്തന്റെ നടപടി അങ്ങേയറ്റ് ഗൗരവത്തോടെ കാണുകയാണെന്നും ഇത്തരം നടപടി ആവര്‍ത്തിക്കാതിരികകാനും പോലീസ് കാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും സോഫ്റ്റ്‌സ്‌കില്‍ എന്നപേരില്‍ പ്രത്യേക പരിശീലന പരിപാടി ഈ മാസം മുതല്‍ തുടങ്ങുമെന്നും പോലീസ് മേധാവി പറഞ്ഞു.