ഇത്തരം പണപ്പിരിവുകള്‍ തങ്ങളുടെ പ്രദേശത്ത് നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണെമന്ന് എസ്എച്ച്ഒമാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരുന്നുണ്ട്. അത്തരം സഹായങ്ങള്‍ നല്‍കുന്ന അധികൃതസംവിധാനങ്ങള്‍ വഴിയാണെന്ന് ജനം ഉറപ്പ് വരുത്തണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ഭാഗമായുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അനധികൃത പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിര്‍ബന്ധിത പണപ്പിരിവ് പാടില്ല. ഇത്തരം പണപ്പിരിവുകള്‍ തങ്ങളുടെ പ്രദേശത്ത് നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണെമന്ന് എസ്എച്ച്ഒമാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി.

പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരുന്നുണ്ട്. അത്തരം സഹായങ്ങള്‍ നല്‍കുന്ന അധികൃതസംവിധാനങ്ങള്‍ വഴിയാണെന്ന് ജനം ഉറപ്പ് വരുത്തണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു.