കൊച്ചി: നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് ഇന്ന് അങ്കമാലി കോടതിയെ സമീപിക്കും. കുറ്റപത്രതോടൊപ്പം പോലീസ് ഹാജരാക്കിയ അനുബന്ധ രേഖകൾ ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും ഫയൽ ചെയ്യും. രണ്ടു ഹർജികളും ഇന്ന് കോടതിയിൽ ഫയൽ ചെയ്യുമെന്ന് ദിലീപിന്റെ അഭിഭാഷകർ പറഞ്ഞു. 100പരം രേഖകളാണ് ദിലീപ് ആവശ്യപ്പെടുന്നത് 
ഇതിന്റെ വിശദാംശവും ഹർജിയോടൊപ്പം നൽകിയിട്ടുണ്ട്.