കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചതില്‍ പ്രതികരിക്കാതെ ഡിജിപിയും റൂറല്‍ എസ്പിയും. കോടതി ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അതേസമയം പ്രതികരിക്കാനില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി.ജോര്‍ജ് പറഞ്ഞു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും റൂറല്‍ എസ്.പി അറിയിച്ചു.

85 ദിവസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്.