വധു ഡോക്ടറാണ്, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം,കിണ്ണംകട്ടകള്ളന്‍, കല്ല്യാണപിറ്റേന്ന്, തുടങ്ങിയ അനവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. 

കൊച്ചി: സംവിധായകന്‍ കെ.കെ.ഹരിദാസ് കൊച്ചിയില്‍ അന്തരിച്ചു. 1994- മുതല്‍ 2012 വരെയുള്ള കാലയളവില്‍ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന കെ.കെ.ഹരിദാസ് ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

1994-ല്‍ ജയറാം, നാദിയാ മൊയ്തു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയാണ് കെ.കെ.ഹരിദാസ് മലയാളസിനിമയില്‍ സജീവമാക്കുന്നത്. 

പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം,കിണ്ണംകട്ടകള്ളന്‍, കല്ല്യാണപിറ്റേന്ന്, തുടങ്ങിയ അനവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം അണിയിച്ചൊരുക്കി. 2012-ല്‍ പുറത്തിറങ്ങിയ ജോസേട്ടന്‍റെ ഹീറോയാണ് അവസാനചിത്രം. അതിന് ശേഷം ചലച്ചിത്രമേഖലയില്‍ സജീവമായിരുന്നില്ല. അനിത ഹരിദാസാണ് ഭാര്യ. മക്കള്‍ ഹരിത, സൂര്യദാസ്.