തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ. യോഗത്തിന്റെ അജണ്ടയും അപേക്ഷകർക്ക് നൽകണമെന്ന് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ രാധാകൃഷ്ണ മാഥൂർ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ നിലപാടു തന്നെയായിരുന്നു കേന്ദ്രത്തിനും- മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടേണ്ടതില്ല. ഇത് പൂർണ്ണമായും തള്ളുന്നതാണ് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ രാധാകൃഷ്ണ മാഥൂറിന്റെ നിർദ്ദേശം.

കേന്ദ്ര മന്ത്രിസഭയുടെ തീരുമാനങ്ങൾ വിവരാവകാശ നിയമം പ്രകാരം നൽകുന്നത് സംബന്ധിച്ച പരാതി തീർപ്പിക്കൊണ്ടാണ് ഉത്തരവ്.അജണ്ടയും നൽകാൻ നിർദ്ദേശമുണ്ട്. കേന്ദ്ര കമ്മീഷണറുടെ നിർദ്ദേശത്തിന് സമാനമായ ഉത്തരവാണ് സംസ്ഥാ ന മുഖ്യ വിവരാവകാശ കമ്മീഷണ‌ വിൻസൻ എം പോൾ നൽകിയിരുന്നത്.

ഇതിനെതിരെ സംസ്ഥാനസർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിൽ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം നിർണ്ണായക ഘടകമാകും. കേരളത്തെപ്പോലെ കേന്ദ്രസർക്കാരും ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമോയെന്ന് വ്യക്തമായിട്ടില്ല.