മുംബൈ: കാര്‍ഷികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിക്കുള്ളില്‍ വിമതശബ്ദമുയര്‍ത്തിയ മഹാരാഷ്‌ട്രയില്‍നിന്നുള്ള എംപി നാന പട്ടോള്‍ രാജിവച്ചു. കൃഷി, തൊഴിലില്ലായ്മ തുടങ്ങി പതിനാല് വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചെങ്കിലും, അവഗണിച്ചെന്നാണ് ആരോപണം.
2008ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച പട്ടോള്‍ 2014ലെ ലോക്‌സഭാ തിരഞ്ഞടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയിലെത്തിയത്. ഭണ്ഡാരെ-ഗോണ്ഡിയ മണ്ഡലത്തില്‍നിന്ന് എന്‍സിപി നേതാവ് പ്രഫുല്‍പട്ടേലിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി.
ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ മഹാരാഷ്‌ട്രയില്‍ നടന്ന കര്‍ഷകസമരത്തിനും പട്ടോള്‍ പിന്തുണയറിയിച്ചിരുന്നു.
