ചെന്നൈ: ടു ജി സ്പെക്ട്രം കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട ശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ സ്റ്റാലിനും കനിമൊഴിക്കും ഡിഎംകെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഊഷ്മളവരവേൽപ്. വിമാനത്താവളത്തില്‍ വൈകാരിക നിമിഷങ്ങള്‍ അരങ്ങേറി. സ്റ്റാലിനെ കണ്ടയുടന്‍ കനിമൊഴി കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു. പ്രവര്‍ത്തകരുടെ ആരവങ്ങള്‍ക്കിടയിലൂടെയാണ് കനിമൊഴി കാറിലേക്ക് നീങ്ങിയത്. 

Add Asianetnews as a Preferred SourcegooglePreferred

അൽപസമയത്തിനകം കനിമൊഴി കരുണാനിധിയെ കാണും. ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയ്ക്ക് മുന്നിലും പ്രവർത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്.