പെരിയാർവാലിയിൽ റോക്കിയാണിപ്പോൾ താരം. റോക്കി നൽകിയ മുന്നറിയിപ്പാണ് ഉരുൾപൊട്ടലിൽ നിന്ന് നാല് പേരടങ്ങുന്ന കുടുംബത്തെ രക്ഷിച്ചത്. വ്യാഴാഴ്ച പുലർച്ചെ പെയ്തിറങ്ങിയ ദുരന്തത്തിൽ ലോവർ പെരിയാർവാലി സ്വദേശികളായ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്.
ഇടുക്കി: പെരിയാർവാലിയിൽ റോക്കിയാണിപ്പോൾ താരം. റോക്കി നൽകിയ മുന്നറിയിപ്പാണ് ഉരുൾപൊട്ടലിൽ നിന്ന് നാല് പേരടങ്ങുന്ന കുടുംബത്തെ രക്ഷിച്ചത്. വ്യാഴാഴ്ച പുലർച്ചെ പെയ്തിറങ്ങിയ ദുരന്തത്തിൽ ലോവർ പെരിയാർവാലി സ്വദേശികളായ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. അഗസ്തിയും ഏലിക്കുട്ടിയും മണ്ണിനടിയിൽ പെട്ടപ്പോൾ നിമിഷങ്ങൾക്ക് മുന്പ് വീട്ടിൽ നിന്ന് ഇറങ്ങിയോടിയതിനാൽ തൊട്ടപ്പുറത്ത് താമസിക്കുന്ന മോഹനനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു.
ആദ്യ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അഗസ്തിയുടെ മരുമകളെയും പേരക്കുട്ടിയെയും രണ്ടാമത്തെ മണ്ണിടിച്ചിലിൽ നിന്ന് രക്ഷിച്ചതും റോക്കി തന്നെ. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിന്ന് അഗസ്തിയുടെ വസ്ത്രത്തില്‍ കടിച്ച് റോക്ക് പിന്നോട്ട് വലിക്കുകയായിരുന്നു. കുടുംബത്തെ രക്ഷിക്കാന്‍ സാധിച്ച ചാരിതാര്‍ഥ്യമുണ്ടെങ്കിലും ദുരിതാശ്വാസ ക്യാന്പിൽ കഴിയാൻ അനുവാദമില്ലാത്തതിനാൽ കൃത്യമായി ഭക്ഷണം കിട്ടാത്തതിലാണ് റോക്കിയ്ക്കിപ്പോൾ സങ്കടം. എങ്കിലും പരാതിയില്ല. ദുരന്തമുഖത്തെ ബുദ്ധിമുട്ടുകൾ റോക്കിയും മനസിലാക്കുന്നുണ്ട്. അപകട സ്ഥലത്തേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് കാതോര്‍ത്ത് റോക്ക് ദുന്തം തേടിയ പ്രദേശത്തു തന്നെയുണ്ട്.
