ആശുപത്രിയില്‍ തെരുവുനായ്ക്കളും

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ തെരുവുനായ്ക്കളും. രോഗികള്‍ ഉപയോഗിക്കുന്ന ബെഡിന് താഴെയാണ് തെരുവുനായ്ക്കളുള്ളത്. പരാതി നല്‍കിയാല്‍ തെരുവുനായ്ക്കളെ എന്തുകൊണ്ടാണ് ഓടിക്കാത്തതെന്ന് ആശുപത്രി ജീവനക്കാര്‍ തിരിച്ച് ചോദിക്കുമെന്ന് രോഗികള്‍. എന്‍ഡിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആശുപത്രി ജീവനക്കാരെ അറിയിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.