ഡോക്ലാം ഞങ്ങളുടേതാണ്, ഇന്ത്യ ഇനിയെങ്കിലും പാഠം പഠിക്കണം: ചൈന
ബീജിങ്: ഡോക്ലോം ഞങ്ങളുടേതാണെന്നും കഴിഞ്ഞ ഡോക്ലാം ഒത്തുതീര്‍പ്പിലെ പരാജയത്തില്‍ നിന്നെങ്കിലും ഇന്ത്യ പാഠം പഠിക്കണമെന്നും ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഹുവൈ ചുനിയിങ്ങാണ് പ്രതികരണവുമായി എത്തിയത്. നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നേരത്തെ ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതിനു മറുപടിയായാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തിയിട്ടില്ല. സ്വന്തം സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അവിടെ ഞങ്ങള്‍ക്ക് പരമാധികാരമുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഡോക്ലാമിലുണ്ടാ പ്രശ്നങ്ങളില്‍ നിന്ന് ഇന്ത്യ പാഠമുള്‍ക്കൊള്ളണം. ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ നിലവിലെ അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഇന്ത്യ ശ്രമിച്ചാല്‍ മറ്റൊരു ഡോക്ലാം സൃഷ്ടിക്കും.സമാധാനത്തിനായി കഴിയുന്നതെല്ലാം ചൈന ചെയ്തിട്ടുണ്ട്. ഇരു ഭാഗത്തു നിന്നും ഈ ശ്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമെ ഇവിടെ സമാധാനം പുലര്‍ത്താന്‍ സാധിക്കൂവെന്നും ചൈന വ്യക്തമാക്കി.
