വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും പണികൊടുത്ത് ഭാര്യ മെലനിയ ട്രംപ്. വൈറ്റ് ഹൗസില്‍ നിന്ന് ഒഹായോയിലേക്ക് യാത്ര തിരിക്കാനായി ഹെലികോപ്റ്ററില്‍ കയറാനായി പോവുമ്പോള്‍ ഭാര്യയുടെ കരം ഗൃഹിക്കാന്‍ ശ്രമിച്ച ട്രംപിനാണ് മെലനിയയുടെ വസ്ത്രധാരണം പണികൊടുത്തത്. മഞ്ഞ ഓവര്‍ക്കോട്ടിട്ട് ട്രംപിനൊപ്പം നടന്നുനീങ്ങുകയായിരുന്ന മെലനിയയുടെ കൈ പിടിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ട്രംപിന് അബദ്ധം പറ്റിയത്. കാരണം മെലനിയ ഓവര്‍കോട്ട് കൈകകളില്‍ ധരിച്ചിട്ടില്ലായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ട്രംപിന്റെ കൈ മെലനിയ തട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ രാജ്യാന്തരതലത്തിൽ വൈറലായിരുന്നു. ഇസ്രയേൽ സന്ദർശനത്തിനായി ടെൽ അവീവിലെ ബെൻ–ഗുറിയോൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ട്രംപിന്റെ കൈപിടിക്കാൻ മെലനിയ വിസമ്മതിച്ചത്. മാധ്യമങ്ങൾക്കു മുന്നിൽ വച്ചു നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്കാണു വഴി തെളിച്ചത്.

ഇസ്രയേൽ സന്ദർശനത്തിന് എത്തിയ ട്രംപിനെയും ഭാര്യയെയും സ്വീകരിക്കാൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ഭാര്യ സാറ മറ്റു പ്രമുഖർ തുടങ്ങിയവരും വിമാനത്താവളത്തിലുണ്ടായിരുന്നു. ഇവർക്കൊപ്പം ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോഴാണു സംഭവം. കാത്തുനിന്ന മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയപ്പോൾ ട്രംപ് മെലനിയയുടെ കൈപിടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രഥമ വനിത ട്രംപിന്റെ കൈകൾ തട്ടിമാറ്റുകയായിരുന്നു.