ട്രംപിന്‍റെ ഒപ്പിടല്‍ ഗ്രാഫോളജിക്കല്‍ അവലോകനം 

ന്യൂയോര്‍ക്ക്: ഒരു വ്യക്തിയുടെ ഒപ്പ് കണ്ട് അവരുടെ വ്യക്തിത്വവും സ്വഭാവവും അളക്കാനെക്കുമോ? സ്ഥിരമായി ലോകത്തിന്‍റെ നാനാഭാഗത്തും ചര്‍ച്ചാ വിഷയമായ ഒരു സംഗതിയാണിത്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഒപ്പ് സിഎന്‍എന്‍ ഒന്ന് അവലോകനം ചെയ്തു.

സംഭവം ആഗോള സമൂഹത്തിന് മുന്‍പില്‍ വലിയ ചര്‍ച്ചയായി. ഹാരി പോട്ടര്‍ രചയിതാവായ ജെ.കെ. റൗളിങ് അടക്കമുളളവര്‍ തമാശകലര്‍ന്ന പ്രതികരണങ്ങളുമായി എത്തിയതോടെ രംഗം കൊഴുത്തു. "മൂന്ന് മിനിറ്റ് മുന്‍പ് വരെ എനിക്ക് ഗ്രാഫോളജിയില്‍(ഒപ്പ് കൈയ്യക്ഷരം തുടങ്ങിയവ വിശകലനം ചെയ്യുന്ന ആള്‍ക്കാര്‍) വിശ്വാസമുണ്ടായിരുന്നില്ല. ഇപ്പോള്‍ വിശ്വാസമായി" എന്നായിരുന്നു എന്നായിരുന്നു ട്രംപിന്‍റെ ഒപ്പ് അവലോകനത്തോടുളള ജെ.കെ.റൗളിങിന്‍റെ പ്രതികരണം.

Scroll to load tweet…

വളരെ വലുപ്പമുളള ഒപ്പാണ് യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെത്. ട്രംപിന്‍റെ ഒപ്പ് അവലോകനം നടത്തുന്നവര്‍ പറയുന്നത് വലിയ ഒപ്പുളളവര്‍ വന്യമായ ആഗ്രഹങ്ങളുള്ളവരാണെന്നാണ്. ഇത്തരക്കാര്‍ ധീരന്മാരാവും, ഭയമുണ്ടാവില്ല. 

വലിയ ഒപ്പുളളവര്‍ ഉയര്‍ന്ന ചലനാന്മകതയുളളവരാവും. ഇത്തരത്തില്‍ നീണ്ടുപോവുന്ന സിഗ്നേച്ചര്‍ അനാലിസിസ്. എന്തായലും ട്രംപിന്‍റെ പ്രവര്‍ത്തികളെയും സിഎന്‍എനിന്‍റെ റിപ്പോര്‍ട്ടുകളെയും വച്ച് തമാശ നിറഞ്ഞ അനവധി കമന്‍റുകള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രവഹിക്കുന്നുണ്ട്.