കോടതിയെ വീണ്ടും വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. അഭയാര്‍ത്ഥി വിലക്ക് മരവിപ്പിച്ച കോടതി നടപടി സുരക്ഷാകാര്യങ്ങളില്‍ ജോലി കടുപ്പമാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. 

അമേരിക്കയിലേക്ക് വരുന്ന ജനങ്ങളെ സൂഷ്മതയോടെ പരിശോധിക്കണമെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ട്രംപ് അറിയിച്ചു. അമേരിക്കയുടെ സുരക്ഷയെക്കരുതിയെടുത്ത നടപടി തടുത്തത് ശരിയായില്ലെന്ന് ജഡ്ജിക്കെതിരെ ട്രംപ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു