Asianet News MalayalamAsianet News Malayalam

ശബരിമലയെ തായ്‍ലന്‍ഡാക്കി മാറ്റരുതെന്ന് പ്രയാർ ​ഗോപാലകൃഷ്ണൻ

ശബരിമലയെ തായ്‍ലന്‍ഡാക്കി മാറ്റരുതെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാർ ​ഗോപാലകൃഷ്ണൻ. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പിന്നെ താന്‍ ശബരിമലയ്ക്ക് ഇല്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

dont convert sabarimala as thailand says prayar gopalkrishnan
Author
Pathanamthitta, First Published Oct 12, 2018, 5:39 PM IST

പത്തനംതിട്ട:  ശബരിമലയെ തായ്‍ലന്‍ഡാക്കി മാറ്റരുതെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാർ ​ഗോപാലകൃഷ്ണൻ. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പിന്നെ താന്‍ ശബരിമലയ്ക്ക് ഇല്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതോടെ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യം വന്നാല്‍ പിന്നെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടെന്ന് ദേവസ്വം ബോര്‍ഡിന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത് ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതികള്‍ ശബരിമല കയറിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്നും പ്രയാര്‍ അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios