തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സിപിഐയെ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ. തോമസ് ചാണ്ടിയുട രാജി സ്വന്തം ശ്രമത്താലെന്ന് വരുത്താന്‍ സിപിഐ ശ്രമിച്ചുവെന്ന് കോടിയേരി പറഞ്ഞിരുന്നു. കോടിയേരിയുടെ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് സിപിഐ നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് സിപിഐയ്ക്ക് വേണ്ടന്നാണ് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു തുറന്നടിച്ചത്.
രാജി സംബന്ധിച്ച് ഒരു ഉറപ്പും സിപിഐയ്ക്ക് ലഭിച്ചിരുന്നില്ല. തോമസ് ചാണ്ടിയുടെ രാജിയെ കുറിച്ച് സിപിഐയോട് രാവിലെ വരെ ആരും പറഞ്ഞിരുന്നില്ല. യുഡിഎഫിന് പിടിവള്ളിയായത് ചാണ്ടിയെ തുടരാന്‍ അനുവദിച്ചത് മൂലമാണെന്നുമാണ് പ്രകാശ് ബാബു പറഞ്ഞു.
