ആർട്ട് ഡി ടൂർ യാത്ര തുടങ്ങി ആവിഷ്കാര സ്വതന്ത്രത്തിനായി യാത്ര മെയ് 14ന് കാസർഗോഡ് സമാപനം

തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്രത്തിന്‍റെ സന്ദേശവുമായി ഒരു ഡബിൾ ഡക്കർ ബസ് യാത്ര. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിക്കുന്ന ആർട്ട് ഡി ടൂർ യാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ആവിഷ്കാര സ്വാതന്ത്രത്തിനായി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരുടെ കഥകളാണ് ഈ ബസ് നിറയെ.

സഹിഷ്ണുതയുടെ സന്ദേശം പകരുന്ന വാക്കുകളും അറിവ് നൽകുന്ന പുസ്തകങ്ങളുമായാണ് ഡബിള്‍ ഡക്കര്‍ ഓടിത്തുടങ്ങിയിരിക്കുന്നത്. യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യൂത്ത് കോൺകോർഡിന്‍റെ ഭാഗമായാണ് ആർട്ട് ഡി ടൂർ യാത്ര. യാത്ര മന്ത്രി ഏ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഏല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിൽ ബസ് എത്തും. മെയ് 14ന് നീലേശ്വരത്താണ് യാത്രയുടെ സമാപനം.