ടോക്കിയോ: ജപ്പാൻ അതിര്‍ത്തിക്ക് മുകളിലൂടെ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. വടക്കൻ നഗരമായ ഹൊക്കൈടക്ക് മുകളിലൂടെ പറന്ന മിസൈൽ കടലിൽ പതിച്ചുവെന്ന് ജപ്പാന്റെ ഔദ്യോഗിക ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ മിസൈലിനെ വെടിവച്ചിടാൻ ജപ്പാൻ സൈന്യം തയ്യാറായില്ല. ഉത്തരകൊറിയയിലെ സുനൻ പ്രദേശത്ത് നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിസൈൽ പരീക്ഷണം രാജ്യത്തിന് ഭീഷണിയാണെന്ന് പ്രതികരിച്ച ജപ്പാൻ തക്കസമയത്ത് മറുപടി നൽകുമെന്നും പറഞ്ഞു. അമേരിക്കയോടും ദക്ഷിണകൊറിയയോടും കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും ജപ്പാൻ ക്യാബിനറ്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.