ബിജെപി അധ്യക്ഷനെ പോലെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ജനങ്ങള്‍ ഇത്തരക്കാരുടെ യഥാര്‍ത്ഥമുഖം തിരിച്ചറിയണമെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു

ആലപ്പുഴ: കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. യുവമോര്‍ച്ച പരിപാടിക്കിടെയുള്ള ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന അധ്യക്ഷന്മാര്‍ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്. സുപ്രീം കോടതി വിധി കേരളത്തില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് വിളിച്ചു പറയുകയും ആസൂത്രിത നീക്കം നടത്തുകയുമാണ് ബിജെപി ചെയ്യുന്നതും ഐസക് ചൂണ്ടികാട്ടി.

ബിജെപി അധ്യക്ഷനെ പോലെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. ജനങ്ങള്‍ ഇത്തരക്കാരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയണമെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേരളീയര്‍ മുഴുവന്‍ അതീവ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്. വടക്കേ ഇന്ത്യയിലുള്ളതു പോലെ ആസൂത്രിത കലാപങ്ങള്‍ കേരളത്തിലുണ്ടാകാതിരിക്കാന്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.