മുംബൈ: ഈ വര്‍ഷം താന്‍ ഇന്ത്യയിലേക്കില്ലെന്ന് മുസ്ലീം മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. ഇന്ത്യയിലേക്ക് ഈ വര്‍ഷം തിരികെ വരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് നായിക്ക് വ്യക്തമാക്കിയത്. സ്കൈപ്പ് വഴി സൗദി അറേബ്യയില്‍ നിന്നാണു സാക്കിര്‍ നായിക് വാര്‍ത്താ സമ്മേളനം നടത്തിയത്.

ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നുവെന്നും സമാധാനത്തിന്റെ സന്ദേശവാഹകനായ താന്‍, ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും സാക്കിര്‍ നായിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചാണ് സാക്കിര്‍ നായിക് വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ചാവേര്‍ ആക്രമങ്ങള്‍ ഹറാമാണ്. ഇസ്‌ലാമില്‍ ഏറ്റവും നിഷിദ്ധമായ കാര്യങ്ങളിലൊന്നാണു ചാവേറാക്രമണം. എന്നാല്‍, യുദ്ധകാലത്തു ചാവേറാക്രമണമാകാമെന്നു സാക്കിര്‍ നായിക് പറഞ്ഞു. .