രാജ്യത്തെ തിരഞ്ഞെടുത്ത 2500 പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനാകും. പ്രതിദിനം 2000 രൂപ വരെ പിന്‍വലിക്കാം. നവംബര്‍ 24 മുതലാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

എസ്ബിഐയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പെട്രോള്‍ പമ്പുകളിലാണ് ഈ സേവനം ലഭിക്കുക. നോട്ട് നിരോധനം രാജ്യത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ആദ്യഘട്ടത്തില്‍ 2500 പെട്രോള്‍ പമ്പുകളില്‍ ലഭ്യമാകുന്ന സേവനം അടുത്ത ഘട്ടത്തില്‍ 20,000 പമ്പുകളിലേക്കാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്രോള്‍ പമ്പുകള്‍ വഴി പണം നല്‍കാനുള്ള തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ഹിന്ദുസ്ഥാന്‍ പെട്രോളിയവും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

Scroll to load tweet…