ദില്ലി: ജയില്‍ചാടിയ ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി. ദില്ലി പോലീസ് ആണ് ദില്ലിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മിന്‍റു ഉള്‍പ്പടെ ആറു തടവുപുള്ളികളെയാണ് പഞ്ചാബിലെ നാഭ ജയിൽ ആക്രമിച്ച് ഭീകരര്‍ രക്ഷപ്പെടുത്തിയതത്.
സംഭവത്തെത്തുടർന്ന് ജയിൽ ഡയറക്ടർ ജനറലിനെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു.
ആറു കൊടുംകുറ്റവാളികൾ രക്ഷപ്പെട്ടതോടെ പഞ്ചാബ്, ഹരിയാന, കാഷ്മീർ സംസ്‌ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്. നേരത്തെ ജയില്‍ ആക്രമണം ആസൂത്രണം ചെയ്ത ഒരാളെ പോലീസ് പിടികൂടിയിരുന്നു.
