ശ്രീജിത്തിനെ മോചിപ്പിക്കാന്‍ 25,000 രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു ആരോപണം
തിരുവനന്തപുരം:വരാപ്പുഴയില് ശ്രീജിത്തിന്റെ വീട്ടുകാരില് നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്ന്ന് സിഐയുടെ ഡ്രൈവറെ സസ്പെന്റ് ചെയ്തു. പൊലീസ് ഡ്രൈവര് പ്രദീപ് കുമാറിനെയാണ് ആലുവാ റൂറല് എസ്പി സസ്പെന്റ് ചെയ്തത്. ശ്രീജിത്തിനെ മോചിപ്പിക്കാന് 25,000 രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു ആരോപണം.
ഇടനിലക്കാരന് വഴി ശ്രീജിത്തിന്റെ ഭാര്യാപിതാവ് പണം നല്കുകയും എന്നാല് ശ്രീജിത്ത് മരിച്ചശേഷം പണം ഇടനിലക്കാരന് വഴി തന്നെ മടക്കി നല്കി. സിഐക്കെന്ന് പറഞ്ഞാണ് 15000 നല്കിയതെന്നും ശ്രീജിത്തിന്റെ ഭാര്യാപിതാവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു
