മയക്കുമരുന്ന് കേസുകള്‍ വ്യാപകമാകുന്നതിനാല്‍ വിദേശരാജ്യങ്ങളിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി കുവൈത്ത്. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പദ്ധതി. മയക്കുമരുന്ന് സംഘത്തിന്റെ നീക്കങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

തീവ്രവാദ ഭീഷണി നേരിടാനായി പുതിയ സംഘത്തിന് രൂപം നല്‍കിയതിന് പുറമേയാണ് രാജ്യത്ത് ഡഗ്രസ് കണ്ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്മെന്റും സുരക്ഷാ വകുപ്പും മയക്കുമരുന്ന് വേട്ടയക്കായി പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. കുവൈത്തിനെ ലക്ഷ്യമിട്ട് വിദേശത്തുള്ള മയക്കുമരുന്ന് മാഫിയകളും നടത്തുന്ന നീക്കങ്ങളെക്കുറിച്ച് അറിയാനായി വിദേശരാജ്യങ്ങളിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. ഇതുവഴി വിദേശരാജ്യങ്ങളില്‍നിന്ന് മയക്കുമരുന്ന് സംഘത്തിന്റെ കുവൈത്തിലേക്കുള്ള നീക്കങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതര്കരുതുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷേഖ് മൊഹമ്മദ് അല്ഖാലിദ് അല്ഹമദ് അല്സാബായുടെ മേല്നോട്ടത്തിലായിരിക്കും പുതിയ പദ്ധതി. അടുത്ത കാലത്തായി മയക്കുമരുക്ക് മാഫിയയുടെ നിരവധി പ്രവര്‍ത്തനങ്ങളും വെളിച്ചത്തുകൊണ്ടുവരാനും അവയെ ഫലപ്രദമായി നേരിടാനും ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചിരുന്നു.

മന്ത്രാലയം അടുത്തിടെ പുറത്ത് വിട്ട കണക്കുപ്രകാരം കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 20 ദശലക്ഷം ലഹരി പദാര്‍ത്ഥങ്ങളും നിരോധിക്കപ്പെട്ട മരുന്നുകളും അധികൃതര്‍ പിടികൂടിയിരുന്നു. തുര്‍ക്കി, യുക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളില്നിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു അധികവും.