കൊച്ചിയിലേക്ക് 25 കോടിയുടെ മയക്കുമരുന്ന് എത്തിച്ചത് ബ്രസീലീലെ സാവോ പോളോ കേന്ദ്രീകരിച്ചുളള രാജ്യാന്തര റാക്കറ്റെന്നെ് കണ്ടെത്തി. അറസ്റ്റിലായ ഇടനിലക്കാരി ജൊഹാനയോട് കൊച്ചിയിലെ ഹോട്ടലിലെത്തായിരുന്നു നിർദേശം.
കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ഇടപാടിന്‍റെ കൂടുതൽ വിവരങ്ങള്‍ കിട്ടിയത്. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിൽ നിന്നു കൊണ്ടുവന്ന അഞ്ച് കിലോ കൊക്കെയിൻ കൊച്ചിയിലെത്തിക്കാനായിരുന്നു ഇടനിലക്കാരിക്ക് ലഭിച്ചിരുന്ന നിർദേശം. കൊച്ചി നഗരത്തിലെ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ ജൊഹാനക്കായി മുറി ഏർപ്പാടാക്കിയിരുന്നു. എന്നാൽ ഓൺലൈൻ വഴി ആരാണ് മുറി ബുക്ക് ചെയ്തതെന്ന് കണ്ടെത്താനായിട്ടില്ല. ആരെക്കാണണമെന്നോ എങ്ങോട്ട് പോകണമെന്നോ ഹോട്ടലിൽ എത്തിയശേഷം അറിയിക്കാമെന്നായിരുന്നു സാവോ പോളോയിൽ നിന്ന് ജൊഹാനയെ അറിയിച്ചിരുന്നത്
4000 ഡോളറാണ് ഇടനിലക്കാരിയായ ജൊഹാനക്ക് ലഹരിമരുന്ന റാക്കറ്റ് പ്രതിഫലമായി നിശ്ചിയിച്ചിരുന്നത്. സാവോ പോളിയിൽ നിന്ന് കൊക്കെയിൻ എത്തിച്ച മൂന്ന് കേസുകൾ രണ്ടുമാസത്തിനുളളിൽ കൊച്ചിയിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
