Asianet News MalayalamAsianet News Malayalam

ബ്രൗണ്‍ഷുഗര്‍ വില്‍പ്പനക്കാരായ ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍

  • ബ്രൗണ്‍ഷുഗര്‍ വില്‍പ്പനക്കാരായ ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
Drug arrest
Author
First Published Jul 11, 2018, 10:27 PM IST

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ബ്രൗൺഷുഗർ വിൽപന നടത്തിവന്ന രണ്ട് ഇതര സംസ്ഥാനക്കാരെ  പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അലംഗീർ ബിശ്വാസ് , നെയാത്ത് ഷെയ്ഖ്  എന്നിവരാണ് പിടിയിലായത്.

വാഴക്കുളം കുന്നുവഴിയിൽ നിന്നും  പിടിയിലായ പ്രതികളിൽ നിന്നും 20 ഗ്രാം ബ്രൗൺഷുഗർ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഗ്രാമിന് പതിനായിരം രൂപയ്ക്ക് മുകളിൽ ഈടാക്കിയാണ് ഇവർ വിഷപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബ്രൗൺഷുഗറിന്റെ ഉറവിടത്തെ കുറിച്ച് പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios