രാജസ്ഥാനിലെ ഉദയ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. 5000 കോടി രൂപയുടെ മയക്ക് മരുന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി. മയക്ക് മരുന്ന് സൂക്ഷിച്ച രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് 23.5 മെട്രിക് ടൺ മാൻഡ്രാക്സ് ഗുളികകൾ പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യൂറോപ്പ്, അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കടത്താനായി സൂക്ഷിച്ച ഗുളികകളാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വില വരുന്ന ഗുളികകളാണ് പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് കസ്റ്റംസ് പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.