കൊച്ചി: നെടുമ്പാശേരിയില്‍ പിടികൂടിയ 25 കോടി രൂപ വില വരുന്ന കൊക്കെയ്ന്‍ കൊണ്ടുവന്നത് കൊച്ചിയിലെ ഹോട്ടലിലേക്ക്. ഫിലിപ്പീൻസുകാരിയായ ഇടനിലക്കാരിക്കായി ഇവിടെ മുറി ബുക്ക് ചെയ്തിരുന്നു. ബ്രസീലിലെ സാവോ പോളോയിൽ നിന്നാണ് ഇടനിലക്കാരി ജൊഹാനയ്ക്ക് നിർദ്ദേശങ്ങൾ വന്നിരുന്നതെന്നും കണ്ടെത്തയിട്ടുണ്ട്.

ബ്രസീലിലെ സാവോ പോളോ കേന്ദ്രീകരിച്ചുള്ള രാജാന്ത്യര ലഹിര മുരന്ന് റാക്കറ്റിലെ ഒരു ഏജന്‍റ് മാത്രമാണ് യുവതിയെന്നാണ് പുറത്ത് വരുന്ന വിവരം. ആര്‍ക്കാണ് ലഹരിമരുന്ന് എത്തിക്കേണ്ടതെന്ന കാര്യത്തില്‍ ഇവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. എത്തിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് സാവോ പോളയില്‍ നിന്ന് വാട്ട്സ് ആപ്പ് വഴി ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയായിരുന്നു.

കൊച്ചി വിമാനത്തിലെത്തിയ ശേഷമാണ് ഒരു ഹോട്ടലിലേക്ക് പോകണമെന്ന് ഇവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക്ക ചെയ്തിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തത് ആരെന്ന് ഇതുവരെ കണ്ടെത്തിയില്ല.വിദേശത്ത് നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തെന്നാണ് സംശയിക്കുന്നത്. ഹോട്ടലിലെത്തിയ ശേഷം എങ്ങോട്ട് പോകണമെന്ന് ഇവര്‍ക്ക് നിര്‍ദ്ദേശം കിട്ടുമെന്നായിരുന്നു ഇവരോട് പറഞ്ഞത്.