തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൂന്ന് കിലോ മയക്കുമരുന്ന് പിടികൂടി. കാർഗോ സർവീസ് വഴി ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് അധികൃതർ മയക്കുമരുന്ന് പിടിച്ചത്.
പച്ചക്കറിക്കിടെ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് രാസപരിശോധനക്ക് അയക്കാനുള്ള നടപടി കസ്റ്റംസ് സ്വീകരിച്ചു. ബ്രൗണ്‍ഷുഗറാണ് പിടികൂടിയതെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.ൻഡേഴ്സൻ പറഞ്ഞു.
