പരസ്പരം കൊമ്പ് കോര്‍ക്കുന്ന കാളകള്‍ക്ക് ഇടയില്‍ കയറിയ മദ്യപാനിക്ക് സംഭവിച്ചത്! ച​ത്തീ​സ്ഖ​ണ്ഡി​ലെ കോ​ർ​ബ​യി​ലാ​ണ് സം​ഭ​വം 

ച​ത്തീ​സ്ഖ​ണ്ഡ്: പരസ്പരം കൊമ്പ് കോര്‍ക്കുന്ന കാളകളെ തടയാന്‍ ശ്രമിച്ച മാദ്യപാനിക്ക് പറ്റിയ അമളിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. കാ​ള​ക​ളെ മാ​റ്റി​വി​ടു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ള​ക​ളി​ലൊ​ന്ന് ഇയാളെ കൊമ്പി​ൽ കോ​ർ​ത്ത് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​റി​യു​ന്ന​താണ് ദൃശ്യങ്ങളിലുള്ളത്.

ച​ത്തീ​സ്ഖ​ണ്ഡി​ലെ കോ​ർ​ബ​യി​ലാ​ണ് സം​ഭ​വം. വ​ഴി വ​ക്കി​ൽ പ​ര​സ്പ​രം കൊമ്പ് കോ​ർ​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു കാ​ള​ക​ൾ​ക്ക് ഇ​ട​യി​ല്‍ കയറാന്‍ ഒരുങ്ങുന്ന മ​ദ്യ​പാ​നിയെ ഒരാള്‍ തടയാന്‍ ശ്രമിക്കുന്നതും അ​ദ്ദേ​ഹ​ത്തെ ത​ട്ടി മാ​റ്റി​യ ​മദ്യ​പാ​നി ഇ​രു​കാ​ള​ക​ളു​ടെ​യും ത​ല​യി​ൽ പി​ടി​ച്ചു മാ​റ്റുന്നതുമാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. എ​ന്നാ​ൽ, ഞൊ​ടി​യി​ട​യി​ൽ മു​മ്പോ​ട്ട് കു​തി​ച്ച ഒ​രു കാ​ള ഇ​യാ​ളെ കു​ത്തു​ക​യും അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​ടു​ത്ത് എ​റി​യു​ക​യു​മാ​യി​രു​ന്നു. തെ​റി​ച്ച് നി​ല​ത്തേ​ക്കു വീ​ണ മദ്യപാനി അ​വി​ടെ നി​ന്നും എ​ഴു​ന്നേ​റ്റ് സ​മീ​പ​ത്തേ​ക്കു മാ​റി​യി​രി​ക്കുന്നു. ഈ ​സ​മ​യം കാ​ള​ക​ൾ വീ​ണ്ടും പോര് തു​ട​രു​ക​യും ദൃശ്യ​ങ്ങ​ളി​ൽ കാ​ണാം.