ഇന്ന് ഉച്ചക്ക് വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. പൊലീസ് സംഘം കൈകാണിച്ചെങ്കിലും ബസ് നിര്‍ത്താതെ ഓടിച്ച് പോയി. തുടര്‍ന്ന് വനിതാ എസ്.ഐ ജര്‍റ്റീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്‍തുടര്‍ന്നെത്തി ബസ് പിടികൂടി. ഒറ്റനോട്ടത്തില്‍ തന്നെ ബസ്ഡ്രൈവര് ആലുവ സ്വദേശി ബിനീഷ് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. ഇയാളെ പരിശോധനക്ക് വിധേയനാക്കുകയും മദ്യപിച്ചത് സ്ഥിരീകരിക്കുകയും ചെയ്തു. ഇയാള്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തി. ബസിന്റെ യഥാര്‍ത്ഥ ഡ്രൈവറും ഇയാളായിരുന്നില്ല. ആലുവ സ്വദേശി റിന്‍ഷാദെന്ന ഡ്രൈവറെ വിളിച്ചു വരുത്തിയപ്പോള്‍
അയാളും മദ്യ ലഹരിയിലായിരുന്നു.