ദുബായിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ഇപ്പോള്‍ റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ നീരിക്ഷണത്തിലാണ്. പരിശീലനം നടത്തുന്ന കാറുകളിലും ഭാവിയില്‍ കാമറ ഘടിപ്പിപ്പിച്ച് നിരീക്ഷിക്കാനുള്ള പദ്ധതിയുണ്ടെന്ന് ആര്‍.ടി.എയുടെ മോണിറ്ററിംഗ് ആന്‍റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് നബ്ഹാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദുബായിലെ എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളേയും റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി നിരീക്ഷിക്കുന്നുണ്ട്. 30 മുതല്‍40 ശതമാനം പ്രവര്‍ത്തനങ്ങളും ആര്‍.ടി.എയുടെ സ്മാര്‍ട്ട് മോണിറ്ററിംഗ് സെന്‍ററില്‍ഇരുന്ന് തന്നെ നിരീക്ഷണത്തിന് വിധേയമാക്കാനാവും. തീയറി ക്ലാസുകള്‍എടുക്കുന്നതും തീയറി ടെസ്റ്റ് നടത്തുന്നതുമെല്ലാം ഇങ്ങനെ പരിശോധിക്കുന്നുണ്ട്. കൃത്യസമയത്ത് ക്ലാസുകള്‍ആരംഭിക്കുന്നുണ്ടോ, കൃത്യസമത്ത് അവസാനിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരീക്ഷ എഴുതാന്‍വരുന്നത് യഥാര്‍ത്ഥ ആള്‍തന്നെയാണോ പരീക്ഷയില്‍ക്രമക്കേടുകള്‍നടക്കുന്നുണ്ടോ തുടങ്ങിയവയെല്ലാം നിരീക്ഷണത്തിന് വിധേയമാക്കുന്നു. പ
രിശീലനം നടത്തുന്ന കാറുകളിലും ഭാവിയില്‍ക്യാമറ ഘടിപ്പിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് ആര്‍.ടി.എയുടെ മോണിറ്ററിംഗ് ആന്‍റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍മുഹമ്മദ് നബ്ഹാന്‍ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവില്‍ റോഡ് ടെസ്റ്റ് നടത്തുന്ന കാറുകളില്‍മാത്രമാണ് ക്യാമറകള്‍ഘടിപ്പിച്ചിട്ടുള്ളത്. ഇതാണ് എല്ലാ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍അധികൃതര്‍ആലോചിക്കുന്നത്. പരീശീലന കാറുകളില്‍ടെലിമെട്രിക് ഉപകരണങ്ങള്‍ഘടിപ്പിക്കാനും പദ്ധതിയുണ്ട്. വാഹനം ഓടിയ റൂട്ടുകള്‍, പരിശീലനം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്ത സമയം തുടങ്ങിയവയെല്ലാം റെക്കാര്‍ഡ് ചെയ്യുന്നതാണിത്.
