മ്യൂണിച്ചിലെ ബര്‍ളി ബിയര്‍ ഗാര്‍ഡനിലെ ജീവനക്കാരനായ ബെഞ്ചമിന്‍ തന്‍റെ വസ്ത്രങ്ങളും ലാപ്ടോപ്പും വെള്ളം കടക്കാത്ത വിധം ബാഗില്‍ പൊതിഞ്ഞ് തോളില്‍ തൂക്കും. എന്നിട്ട് നീന്തല്‍ വസ്ത്രത്തില്‍ നദിയിലൂടെ നീന്താനാരംഭിക്കും.
മ്യൂണിച്ച് : ട്രാഫിക് സിഗ്നലുകളില്‍ കെട്ടിക്കിടന്നുള്ള ബസ്, ഇരു ചക്രവാഹന യാത്രകള്‍ മടുത്ത ജെര്‍മന്‍ സ്വദേശിയായ ബെഞ്ചമിന്‍ ഡേവിഡ് ഒരു പുതുവഴി കണ്ടെത്തി. ട്രാഫിക് സിഗ്നലുകളില്ലാത്ത യാത്ര തൊട്ടടുത്തുളള നദിയിലൂടെയാക്കി. തോണിയിലൊന്നുമല്ല, വെള്ളത്തിലൂടെ നീന്തിയാണ് ബെഞ്ചമിന്‍റെ യാത്ര.
മ്യൂണിച്ചിലെ ബര്‍ളി ബിയര്‍ ഗാര്‍ഡനിലെ ജീവനക്കാരനായ ബെഞ്ചമിന്‍ തന്‍റെ വസ്ത്രങ്ങളും ലാപ്ടോപ്പും വെള്ളം കടക്കാത്ത വിധം ബാഗില്‍ പൊതിഞ്ഞ് തോളില്‍ തൂക്കും. എന്നിട്ട് നീന്തല്‍ വസ്ത്രത്തില്‍ നദിയിലൂടെ നീന്താനാരംഭിക്കും.
ഇത് വളരെ മനോഹരവും ഉന്മേഷം നല്‍കുന്നതുമാണെന്നാണ് ബെഞ്ചമിന്‍ പറയുന്നത്. ഒപ്പം റോഡിലൂടെയുള്ള യാത്രയേക്കാള്‍ എളുപ്പമെത്തുമെന്നും അദ്ദേഹം റോയിറ്റേഴ്സ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തേ ബൈക്കിലോ ബസിലോ കാറിലോ നടന്നോ ആണ് യാത്ര ചെയ്തിരുന്നത്. അന്ന് എത്തിപ്പെടാന്‍ ഒരുപാട് സമയം എടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് വെറും 12 മിനുട്ട് മാത്രമാണ് ഓഫീസിലെത്താന്‍ ആവശ്യമുള്ളൂ എന്നാണ് ബെഞ്ചമിന്‍ പറയുന്നത്.
മഞ്ഞുകാലത്ത് ബവാറിയനിലൂടെ ഒവുകുന്ന നദിയിലെ വെള്ളത്തിന് തണുപ്പായിരിക്കും. താപനില 4 ഡിഗ്രിയിലേക്ക് വരെ താണേക്കാം. പ്രധാനമായും വേനല്‍ക്കാലത്താണ് താന്‍ നദിയെ ആശ്രയിക്കുന്നതെന്നും ബെഞ്ചമിന്‍ പറഞ്ഞു.