തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി സുദേവനാണ് കബളിപ്പിക്കപ്പെട്ടത്. എസ്ബിടി ബാങ്കിന് മുന്നില്‍ ലോട്ടറി കച്ചവടത്തിനിടെയാണ് സംഭവം.ബാങ്കിനുള്ളില് നിന്ന് ഇറങ്ങിവന്ന ദമ്പതികള്‍, 2000 രൂപയ്ക്ക് ചില്ലറയുണ്ടോ എന്ന് ചോദിച്ചു. 

ലോട്ടറി ടിക്കറ്റ് എടുത്താല്‍ ബാക്കി പണം നൂറിന്‍റെയും അമ്പതിന്‍റെയും നോട്ടായി നല്കാമെന്ന് സുദേവന്‍ സമ്മതിച്ചു.തുടര്‍ന്നാണ് 2000 നോട്ട് കൈപറ്റിയത്. ഉച്ചയോടെ കച്ചവടം അവസാനിപ്പിച്ചു.പിന്നെ ബിവറേജസ് ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയപ്പോഴാണ് പുത്തന്‍ നോട്ട് വ്യാജന്‍ എന്ന് കണ്ടെത്തിയത്

ചിറയന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ സുദേവന്‍ പരാതി നല്‍കി. പ്രദേശത്തുള്ളവര്‍ തന്നെയാകും വ്യാജന്‍ പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചിറയന്‍കീഴ് എസ് ഐ ദീപുവിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി