Asianet News MalayalamAsianet News Malayalam

ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞു

  • ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞു
Dust storms rain hit north India states

ദില്ലി: ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച പൊടിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

എന്നാൽ നേരത്തെ ഉണ്ടായ പൊടിക്കാറ്റിന്റെ അത്രയും ശക്തമായിരിക്കില്ലെന്നും ആശങ്ക വേണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.അസ്സമിലും ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. 

കനത്ത മഴയിൽ നിരവധി നഷ്ടങ്ങളുണ്ടായി.ദില്ലിയിലും രാജസ്ഥാനിലും ഇന്നലെ രാത്രിയും പൊടിക്കാറ്റ് അടിച്ചിരുന്നു.ദില്ലിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്കൂളുകൾ പ്രവർത്തിക്കില്ല. അതേ സമയം കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios