മന്ത്രി തോമസ് ചാണ്ടിക്കും പി വി അൻവര്‍ എംഎല്‍എയ്ക്കുമെതിരായ ആരോപണങ്ങളിൽ റിപ്പോർട്ട് തേടി. കളക്ടർമാരോട് വിശദമായ റിപ്പോർട്ട് തേടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തിൽ മുൻവിധികളില്ലെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
