കോട്ടയം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ പരിഹരിക്കുന്നതിന് സർക്കാർ വേഗത്തിലുള്ള നടപടികൾ നടത്തിവരികയാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. എല്‍ഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ എൺപത്തിയയ്യായിരം പട്ടയങ്ങൾ വിതരണം ചെയ്തു.

സർക്കാർ അഞ്ച് വർഷ പൂർത്തിയാക്കുമ്പോൾ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്നും മന്ത്രി അറിയിച്ചു. കോട്ടയത്ത് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിൽ 212 പട്ടയങ്ങൾ വിതരണം ചെയ്തു.  ജോസ് കെ മാണി എം പി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ ജയരാജ് എന്നിവർ പങ്കെടുത്തു.