കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഡി എം ആർ സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരൻ. ക്യാമ്പസ് രാഷ്ട്രീയം ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യ തകർച്ചക്ക് കാരണമായി. പ്രിൻസിപ്പലിന്റെ കസേര കത്തിക്കാൻ കാരണം അച്ചടക്കമില്ലായ്മ ആണെന്നും കോളേജുകളെ ഓർത്ത് ലജ്ജ തോന്നുന്നുവെന്നും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു.
കലാലയങ്ങളിൽ നിന്നും രാഷ്ട്രീയവും രാഷ്ട്രീയക്കാരെയും മാറ്റി നിർത്തണം. വിക്ടോറിയ കോളേജിലെയും മഹാരാജാസ് കോളേജിലെയും സംഭവങ്ങൾ നമ്മുക്ക് അറിയാം. ഇതെല്ലാം അധ്യാപകരോടും സമൂഹത്തിനോടുമ്മുള്ള ഉത്തരവാദിത്തം ഇല്ലായ്‍മയുടെയും ബഹുമാനമില്ലായ്‍മയുടെയും ഉദാഹരണമാണ്. കലാലയങ്ങളിൽ അച്ചടക്കം നിലനിർത്താൻ കഴിയുന്നില്ലെന്നത് എല്ലാ പ്രിൻസിപ്പൾമാരുടെയും വേദനയാണെന്നും ശ്രീധരന്‍ പറഞ്ഞു.
ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഇ ശ്രീധരൻ
ക്യാമ്പസ് രാഷ്ട്രീയം മൂല്യങ്ങൾ തകർത്തു
