കുവൈത്ത് സിറ്റി: ഇ-വിസ സംവിധാനം കുവൈത്തില്‍ ടൂറിസം വ്യവസായത്തിന് പുത്തന്‍ഉണര്‍വേകുമെന്ന് പ്രതീക്ഷ. ടൂറിസത്തിനായി രാജ്യത്ത് പ്രത്യേക അതോറിറ്റിയെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ശൈഖ് സല്‍മാന്‍ സാലേം വ്യക്തമാക്കി. ഇലക്ട്രോണിക് വിസ സംവിധാനം നടപ്പാക്കുന്നതോടെ രാജ്യത്തെ ടൂറിസം വ്യവസായത്തിന് ഉണര്‍വാകുമെന്ന് വാര്‍ത്താവിനിമയ, യുവജനകാര്യ വകുപ്പ്മന്ത്രി ഷേഖ് സല്‍മാന്‍ സാലെം അല്‍ഹമുദ് അല്‍സാബാ പറഞ്ഞു.
രാജ്യത്തെ ടൂറിസം മേഖലയില്‍ പ്രത്യേക അതോറിട്ടി രൂപീകരിക്കേണ്ടത് ആവശ്യമാണെന്നും ഇതിനായുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും ടൂറിസം വകുപ്പിന്റെ തലവന്‍കൂടിയായ ഷേഖ് സല്‍മാന്‍ പറഞ്ഞു. ടൂറിസം മേഖലയെ കരുത്തുറ്റതാക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും കുവൈറ്റിനുണ്ട്.
രാജ്യങ്ങളുടെ സംസ്‌ക്കാരവും പാരമ്പര്യവും അനുഭവിച്ച് അറിയാന്‍ ടൂറിസം വികസനത്തിലൂടെ മത്രമോ സാധികൂ.
ഇതിനായി, സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ക്കും സീസണിനും അനുസൃതമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ഒരുക്കുകയും വികസിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ ലോക ടൂറിസം ദിനത്തോടെ അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍, ഒരു ബില്ല്യന്‍ വിദേശികള്‍, ഒരു ബില്ല്യന്‍ അവസരങ്ങള്‍ എന്നീ മുദ്രവാക്യം ഉയര്‍ത്തിയിരുന്നു. ഇത് പ്രാബല്യത്തിലാക്കാനുള്ള നടപടികളാണ് നടപ്പിലാക്കുന്നത്
