ഭോപ്പാല്‍: മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ച് തെറ്റായ കണക്കുകള്‍ ഹാജരാക്കി എന്ന് ആരോപിച്ചാണ് നരോത്തം മിശ്രയെ അയോഗ്യനാക്കിയത്. പണം നല്കി വാര്‍ത്ത വരുത്തിയെന്ന പരാതിയിലും കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. മൂന്നു വര്‍ഷത്തേക്ക് മിശ്രയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. ദില്ലിയിലെ ഇരുപത് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നത് തുടരാനും കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഇവരെ ഇരട്ടപദവി നിയമപ്രകാരം അയോഗ്യരാക്കണം എന്ന പരാതിയിലാണ് കമ്മീഷന്‍ വാദം തുടരാന്‍ തീരുമാനിച്ചത്. ദില്ലി ഹൈക്കോടതി ഇവരുടെ പദവി റദ്ദാക്കിയതിനാല്‍ വിഷയം പരിഗണിക്കുന്നത് നിറുത്തിവയ്ക്കണമെന്ന് വാദം കമ്മീഷന്‍ തള്ളി.