ഉറുഗ്വെയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുന്ന റിപ്പോര്‍ട്ടുകള്‍
മോസ്കോ: ലോകകപ്പ് ക്വാര്ട്ടറില് ഫ്രാന്സിനെതിരെ ഉറുഗ്വെ താരം എഡിസൻ കവാനി കവാനി കളിക്കുമോ എന്ന കാര്യത്തില് ആശങ്ക തുടരുന്നു. ക്വാര്ട്ടറില് പോര്ച്ചുഗലിനെതിരായ മത്സരത്തിനിടെയാണ് ഉറുഗ്വെന് സൂപ്പര്താരത്തിന് പരിക്കേറ്റത്. ഇതിനിടെ ഫ്രാൻസിനെതിരെ കവാനി കളിക്കില്ലെന്ന് ഫ്രഞ്ച് താരം ആദിൽ റമി വ്യക്തമാക്കി.
പരിക്കേറ്റ കവാനിക്ക് തിരിച്ചുവരണമെങ്കിൽ ശാസ്ത്രത്തെ തോൽപിക്കേണ്ടി വരും. കവാനിയുടെ പരിക്ക് അത്രത്തോളം ഗുരുതരമാണ്. മുൻപ് ഇതേ പരിക്ക് തനിക്കും വന്നതിനാൽ കവാനിയുടെ കാര്യത്തിൽ ഉറപ്പുണ്ടെന്ന് റമി വ്യക്തമാക്കി. അതേസമയം കാവാനിക്ക് പകരം സ്ട്രൈക്കർ ക്രിസ്റ്റ്യൻ റോഡ്രിഗസിനെ കോച്ച് ഓസ്കർ ടബാരസ് ആദ്യ ഇലവനിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ലോകകപ്പില് ഇതിനകം മൂന്ന് ഗോളുകള് കവാനി നേടിയിട്ടുണ്ട്.
