എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു

First Published 27, Feb 2018, 7:14 PM IST
eight month old child was injured in Malappuram
Highlights
  • മലപ്പുറം മഞ്ചേരിയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു
  • നാടോടി ദമ്പതികളുടെ മകൾക്കാണ് വെട്ടേറ്റത്

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു. നാടോടി ദമ്പതികളുടെ മകൾക്കാണ് വെട്ടേറ്റത്. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് കുഞ്ഞിനെ അക്രമി വെട്ടിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.

മദ്യലഹരിയിൽ അയൂബ് എന്ന യുവാവാണ് കുട്ടിയെ വെട്ടിയതെന്ന് അമ്മ കന്യാകുമാരി. മാനഭംഗശ്രമം തടഞ്ഞതാണ് കുട്ടിയെ അക്രമിക്കാൻ കാരണം. കാലിനാണ് പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ ചികിത്സയിലാണ്. അച്ഛൻ മുരുകന്റെ പരാതിയിൽ പൊലീസ് അയൂബിനെതിരെ കേസെടുത്തിട്ടുണ്ട്.

loader