Asianet News MalayalamAsianet News Malayalam

​ഗണേശ വി​ഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയിൽ പതിനെട്ട് പേർ‌ മുങ്ങിമരിച്ചു

ആനന്ദ ചതുർദശി എന്നാണ് പത്താം ദിവസം അറിയപ്പെടുന്നത്. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച് നൂറ് കണക്കിന് വൻ വി​ഗ്രഹങ്ങളാണ് നദിയിൽ ഒഴുക്കി വിടുന്നത്. പത്ത് ദിവസം ഈ വി​ഗ്രഹങ്ങൾക്ക് മേൽ ആരാധനയും പൂജകളും പുഷ്പങ്ങളും അർ‌പ്പിക്കും. പതിനൊന്നാം ദിവസമാണ് ​ഗണപതി ബപ്പാ മോറിയാ വിളികളോടെയുളള നിമജ്ജനം. 

eighteen people drowned at the time of ganesha immersions
Author
Maharashtra, First Published Sep 25, 2018, 2:45 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ​വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് നടന്ന ​ഗണേശവി​ഗ്രഹ നിമജ്ജനത്തിൽ പതിനെട്ട് പേർ നദിയിൽ മുങ്ങി മരിച്ചു. പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങൾക്കും പൂജകൾക്കും ശേഷം പതിനൊന്നാം ദിവസമായ തിങ്കളാഴ്ചയാണ് വി​ഗ്രഹങ്ങൾ നദിയിൽ നിമജ്ജനം ചെയ്തത്. ആനന്ദ ചതുർദശി എന്നാണ് പത്താം ദിവസം അറിയപ്പെടുന്നത്. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച് നൂറ് കണക്കിന് വൻ വി​ഗ്രഹങ്ങളാണ് നദിയിൽ ഒഴുക്കി വിടുന്നത്. പത്ത് ദിവസം ഈ വി​ഗ്രഹങ്ങൾക്ക് മേൽ ആരാധനയും പൂജകളും പുഷ്പങ്ങളും അർ‌പ്പിക്കും. പതിനൊന്നാം ദിവസമാണ് ​ഗണപതി ബപ്പാ മോറിയാ വിളികളോടെയുളള നിമജ്ജനം. 

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് വി​ഗ്രഹങ്ങൾ നദിയിൽ നിക്ഷേപിക്കുന്നതിനിടെ പതിനെട്ട് പേർ മുങ്ങി മരിച്ചത്. വടക്കൻ മുംബൈയിലെ ബാന്ദപ്പ് ജില്ലയിൽ ഒരാളും പൂനെയിൽ നാലുപേരും ജൽന, രത്ന​ഗിരി എന്നിവിടങ്ങളിൽ മൂന്നുപേരും ബന്ധാര, സത്താര എന്നീ ജില്ലകലിൽ രണ്ട് പേർ വീതവും നന്ദേന, ബുൽധാന, അഹമ്മദ് ന​ഗർ എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ്  മുങ്ങി മരിച്ചത്. വെള്ളത്തിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തിയിരുന്നു. വി​ഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ദേഹത്ത് വീണ് പതിനേഴോളം പേർക്ക് പരിക്കേറ്റിരുന്നു. 33700 ചെറിയ വി​ഗ്രഹങ്ങളും 843 വൻ വി​ഗ്രഹങ്ങളുമാണ് കടലിൽ ഒഴുക്കിക്കളഞ്ഞത്. എട്ട് ലക്ഷത്തിലധികം ചെറു വി​ഗ്രഹങ്ങളാണ് മഹാരാഷ്ട്രയിലെ നദികളിലെത്തിച്ചേർന്നിരിക്കുന്നത്. ശബ്ദ കോലാഹലങ്ങളില്ലാതെ ആദ്യമായിട്ടാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾ പൂർത്തിയായത്. ഡിജെയും ഉച്ചഭാഷിണിയും ഉൾപ്പെടെയുള്ള ശബ്ദങ്ങൾ ബോംബെ ഹൈക്കോർട്ട് നിരോധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios